രാജ്യത്ത് 12 മുതല്‍ 14വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 16 മുതല്‍ നല്‍കി തുടങ്ങും

രാജ്യത്ത് 12 മുതല്‍ 14വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 16 മുതല്‍ നല്‍കി തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ മാര്‍ച്ച് 16 മുതല്‍ നല്‍കി തുടങ്ങും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വ്യക്തമാക്കി.

60 വയസു പിന്നിട്ട എല്ലാവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാം. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് കമ്പനി നിര്‍മിച്ച കോര്‍ബെവാക്‌സ് വാക്‌സിനാണ് കുത്തിവയ്ക്കുക. കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

12-13 നും 13-14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് 16 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ഞാന്‍ സന്തോഷത്തോടെ അറിയിക്കുകയാണ്. കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസിനു മുകളില്‍ പ്രായമുള്ളവരും വാക്‌സിന്‍ എടുക്കണം കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണം നേരത്തേ ആരംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.