കെ സി വൈ എം സംസ്ഥാന സമിതിയുടെ വനിതാദിനാഘോഷം പെണ്മ 2022 സംഘടിപ്പിച്ചു

കെ സി വൈ എം സംസ്ഥാന സമിതിയുടെ വനിതാദിനാഘോഷം പെണ്മ 2022 സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കെ സി വൈ എം സംസ്ഥാന സമിതിയുടെ വനിതാദിനാഘോഷം പെണ്മ -2022, 'അവൾ സംസാരിക്കട്ടെ' എന്ന ആശയമുയർത്തികൊണ്ട് സംഘടിപ്പിച്ചു. മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ ഓണക്കൂർ സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തിയ പരിപാടികൾക്ക് കെ സി വൈ എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡെലിൻ ഡേവിഡ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവ് ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സിസ്റ്റർ ലിസ്മി മുഖ്യാതിഥിയായിരുന്നു. 32 രൂപതകളെയും കോർത്തിണക്കിക്കൊണ്ട് കേശദാന ക്യാമ്പിന് തുടക്കം കുറിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ പറ്റി കെ സി വൈ എം മുൻ സംസ്ഥാന വനിതാ നേതാക്കളായ ശ്രീമതി രേഷ്മ കുര്യാക്കോസ്, ശ്രീമതി ജോയ്സ് മരിയ ആന്റണി എന്നിവർ സംസാരിച്ചു. വനിതാ ദിനാചരണത്തിന് ഭാഗമായി പ്രശസ്ത കരാട്ടെ ബ്ലാക്ക് ബെൽറ്റ് താരം ബിന്ദു മേരിയുടെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ക്ലാസും യുവതികൾക്ക് നൽകി.

കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ, വൈസ് പ്രസിഡന്റ് ജിബിൻ ഗബ്രിയേൽ, സെക്രട്ടറിമാരായ തുഷാര തോമസ്, ഷിജോ നിലക്കപ്പള്ളി, ട്രഷറർ ലിനു വി ഡേവിഡ് കുളങ്ങര, സംസ്ഥാന ഡയറക്ടർ ഫാദർ സ്റ്റീഫൻ ചാലക്കര, സിസ്റ്റർ റോസ് മെറിൻ SD തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.