ഇഎസ്ഐ വേതനപരിധി വര്‍ധന പരിഗണനയിലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി

 ഇഎസ്ഐ വേതനപരിധി വര്‍ധന പരിഗണനയിലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി

ന്യൂഡല്‍ഹി: ഇഎസ്‌ഐ വേതനപരിധി വര്‍ധന കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്‍.കെ പ്രേമചന്ദ്രനെ അറിയിച്ചു. ഇഎസ്‌ഐ പരിരക്ഷയ്ക്കുള്ള വേതന പരിധി 50,000 രൂപയാക്കി ഉയര്‍ത്തണമെന്നു ലോക്‌സഭയില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാമൂഹിക സുരക്ഷാ കോഡ് അടക്കമുള്ള പുതിയ തൊഴില്‍ ചട്ടങ്ങള്‍ പാസായിട്ടുണ്ട്. ഇതു പ്രാബല്യത്തില്‍ വരുമ്പോള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെക്കൂടി ഇഎസ്‌ഐ പരിധിയില്‍ കൊണ്ടു വരും. 2017 ജനുവരിയിലാണ് പ്രതിമാസ വേതന പരിധി 21,000 രൂപയായി നിജപ്പെടുത്തിയത്. അതില്‍ കൂടുതല്‍ വേതനമുള്ളവര്‍ക്ക് ഇഎസ്‌ഐ പരിരക്ഷ ലഭിക്കില്ല.

വേതന വര്‍ധന സ്വാഭാവികമായി ഉണ്ടെങ്കിലും വിലക്കയറ്റം കൊണ്ടു തൊഴിലാളികളുടെ ജീവിതനിലവാരം ഉയരുന്നില്ലെന്നു പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ഹരായവര്‍ പോലും പദ്ധതിയുടെ പരിധിക്കു പുറത്താകുന്നെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.