മാണി സി. കാപ്പന്‍ വീണ്ടും എന്‍സിപിയിലേക്കെന്ന് അഭ്യൂഹം; ബിജെപിക്കൊപ്പം പോയാലും എല്‍ഡിഎഫിലേക്കില്ലെന്ന് കാപ്പന്‍

മാണി സി. കാപ്പന്‍ വീണ്ടും എന്‍സിപിയിലേക്കെന്ന് അഭ്യൂഹം; ബിജെപിക്കൊപ്പം പോയാലും എല്‍ഡിഎഫിലേക്കില്ലെന്ന് കാപ്പന്‍

കോട്ടയം: എല്‍ഡിഎഫിലേക്ക് മടങ്ങുമെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. കാപ്പന് എല്‍ഡിഎഫ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദേഹം.

വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടിലുള്ളത്. എന്‍സിപിയിലേക്ക് മടങ്ങുന്നതില്‍ മാണി സി. കാപ്പനും താല്‍പര്യമുണ്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ മുന്‍കൈയെടുത്താണ് നീക്കങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും മാണി സി. കാപ്പന്‍ കഴിഞ്ഞയാഴ്ച്ച ചര്‍ച്ച നടത്തിയിരുന്നു.

താന്‍ ശരത് പവാറിനെ ഇടയ്ക്കിടെ കാണാറുണ്ട്. എന്ന് കരുതി ഇടതുമുന്നണിയിലേക്ക് പോകുന്നു എന്നല്ല അര്‍ത്ഥം. ബിജെപി മുന്നണിയിലേക്ക് പോയാലും എല്‍ഡിഎഫിലേക്ക് തിരിച്ചു പോകാന്‍ താല്പര്യമില്ലെന്നും കാപ്പന്‍ പറയുന്നു. പാലായില്‍ ഇടതു സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ. മാണിയെ 15000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പന്‍ നിയമസഭയിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.