ദുബായ്: ജനഹൃദയങ്ങളില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ദുബായ് എക്‌സ്‌പോയില്‍ മലയാളികള്‍ക്ക് അഭിമാനമായി ചങ്ങനാശേരി പെരുംതുരുത്തി കുന്നേല്‍ തൂമ്പുങ്കല്‍ ബിജു കെ ബേബിയുടെ സാന്നിധ്യം. എക്‌സ്‌പോയുടെ സുരക്ഷാ ചുമതലയുള്ള 70 അംഗ സംഘത്തിലെ ഏക മലയാളിയാണ് ബിജു കെ ബേബി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊലീസ്, സൈനിക മേഖലകളില്‍ പ്രത്യേകിച്ച് അമേരിക്കന്‍-ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നു പരിശീലനം നേടി കഴിവ് തെളിയിച്ചവരെ പ്രത്യേകം കണ്ടെത്തി രൂപീകരിച്ച ബ്രോണ്‍സ് കമാന്‍ഡ് എന്ന സംഘത്തിലെ അംഗമാണ് ബിജു എന്ന നാല്‍പ്പത്തഞ്ചുകാരന്‍.
ഊട്ടിയിലെ മദ്രാസ് റെജിമെന്റല്‍ സെന്റര്‍, തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാംപ്, ബല്‍ഗാം മറാത്താ ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റല്‍ സെന്റര്‍ എന്നിവിടങ്ങളിലെല്ലാം സൈനിക പരിശീലനം നേടിയിട്ടുള്ള അദ്ദേഹം കേരളാ പോലീസില്‍ 'സ്‌പെഷ്യല്‍ പോലീസ് ഓഫിസറായും' സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പറന്നുകൊണ്ടിരിക്കുന്ന ഹെലികോപ്റ്ററില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോപ്പ് വഴി താഴേക്ക് ഊര്‍ന്നിറങ്ങുന്ന സ്ലിതെറിങ്ങിലും ബയോനെട് ഫൈറ്റിംഗ്, കരാട്ടെ, കമാന്‍ഡോ ട്രെയിനിങ് എന്നിവയിലും പ്രത്യേക പരിശീലനവും പ്രാവീണ്യവും നേടിയിട്ടുള്ള വ്യക്തിയാണ് ബിജു.
കൂടാതെ ബ്രിട്ടണ്‍, അയര്‍ലണ്ട്, മലേഷ്യ, ആംസ്റ്റര്‍ഡാം തുടങ്ങി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പരിശീലനങ്ങളിലും പങ്കാളിയായിട്ടുണ്ടെന്ന് ബിജു കെ. ബേബി സിന്യൂസിനോട് പറഞ്ഞു. 2022 ലെ 'വേള്‍ഡ് പോലീസ് സമ്മിറ്റിലും' അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
പതിനാല് വര്‍ഷം മുന്‍പ് ദുബായിലെത്തിയ ബിജു ജിഫോര്‍ എസ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ നാഷനല്‍ കമാന്‍ഡ് സെന്ററിന്റെ തലവനായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം എക്‌സ്‌പോയിലെ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
എക്‌സ്‌പോയിലായതിനാല്‍ ഹിസ് ഹൈനെസ് ശൈഖ് മുഹമ്മദ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ രാഷ്ട്രപതിമാര്‍, പ്രധാന മന്ത്രിമാര്‍ മറ്റു ഭരണാധികള്‍ എന്നിവരെയൊക്കെ നേരിട്ടു കാണാനും സമയം ചെലവിടാനും സാധിച്ചതിലെ സന്തോഷവും അദ്ദേഹം സിന്യൂസിനോട് പങ്കുവെച്ചു.
ക്രിക്കറ്റ് ഇതിഹാസം വസിം അക്രം, ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ടെന്നിസ് താരം ജോക്കോവിച്ച് തുടങ്ങിയ പ്രമുഖരെ കാണാന്‍ സാധിച്ചുവെന്നും ബിജു പറഞ്ഞു. ഒരു യൂട്യൂബര്‍ കൂടിയായ ബിജു 'ബി ബി ടോക്‌സ്' എന്ന പേരില്‍ വിജ്ഞാന പ്രദമായ ധാരാളം പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
'കമാന്‍ഡോ' എന്ന് ഇന്‍ഡസ്ട്രിയില്‍ വിളിപ്പേരുള്ള അദ്ദേഹം 'ഒയാസിസ് കമാന്‍ഡോസ്' എന്ന പേരില്‍ ശാരീരീരിക ക്ഷമത ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ഒരു ഫ്രീ ഫിറ്റ്‌നസ് ഗ്രൂപ്പും നടത്തുന്നുണ്ട്. ശാരീരീരിക ക്ഷമത വളരെ നന്നായി കാത്തുസൂക്ഷിക്കാനായി ദിവസേന ഏഴ് കിലോമീറ്റര്‍ ഓട്ടം അടക്കമുള്ള വ്യായാമ മുറകള്‍ എത്ര തിരക്കുണ്ടെങ്കിലും മുടക്കാറില്ല.
മരിക്കുന്നതുവരെ ഒരു കമാന്‍ഡോയായി തുടരണം എന്ന് ആഗ്രഹിക്കുന്ന ബിജു തന്റെ ചുറ്റുമുള്ളവര്‍ക്കു വലിയ പ്രചോദനമാണ്. കേന്ദ്ര പൊലീസ് സേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കെ.ജെ ബേബിയുടെയും കാവാലം എന്‍എസ്എസ് സ്‌കൂളിലെ മുന്‍ അധ്യാപിക ലീലാമ്മയുടെയും മകനാണ്.
ദുബായ് ഹോസ്പിറ്റലില്‍ നഴ്‌സും അടൂര്‍ കടമ്പനാട് വലിയവീട്ടില്‍ കുടുംബാംഗവുമായ റോസിയാണ് ഭാര്യ. മക്കള്‍: ക്രിസ്, കാതറിന്‍. ഇരുവരും ദുബായ് അല്‍ വര്‍ക്ക ജെംസ് അവര്‍ ഓണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.