ടെല്‍ അവീവിലേക്ക് ദിവസേനയുളള സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്

ടെല്‍ അവീവിലേക്ക് ദിവസേനയുളള സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്

ദുബായ്: ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് ദിവസേനയുളള സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്. ജൂണ്‍ 23 മുതലാണ് ദിവസനേയുളള സ‍ർവ്വീസ് ആരംഭിക്കുന്നത്. 3 ക്ലാസ് ബോയിംഗ് 700-300 വിമാനമാണ് സർവ്വീസ് നടത്തുക. 8 സ്വകാര്യസ്യൂട്ട്, 42 ലൈയിംഗ് സീറ്റുകള്‍ എന്നിവ ബിസിനസ് ക്ലാസില്‍ ലഭ്യമാണ്. 304 എക്കണോമി സീറ്റുകളും വിമാനത്തിലുണ്ട്. 

ജൂണ്‍ 23 ന് ഇകെ 931 വിമാനം വൈകീട്ട് 3.50 ന് സർവ്വീസ് ആരംഭിക്കും. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം വൈകീട്ട് ആറുമണിക്ക് എത്തിച്ചേരും. തിരിച്ച് ഇകെ 932 ടെല്‍ അവീവില്‍ നിന്ന് 7.55 ന് യാത്രയാരംഭിച്ച് ദുബായില്‍ 11.59 ന് എത്തിച്ചേരും. 20 ടണ്‍ കാർഗോ സൗകര്യവും വിമാനത്തിലുണ്ടെന്നുളളത് ഇരു രാജ്യങ്ങളും തമ്മിലുളള വാണിജ്യമേഖലയ്ക്കും ഗുണകരമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.