ഫുട്ബോള്‍ മത്സരത്തിനിടെ സംഘ‍‍ർഷം, ടീമുകള്‍ക്കും കളിക്കാർക്കും പിഴചുമത്തി യുഎഇ ഫുട്ബോള്‍ അസോസിയേഷന്‍

ഫുട്ബോള്‍ മത്സരത്തിനിടെ സംഘ‍‍ർഷം, ടീമുകള്‍ക്കും കളിക്കാർക്കും പിഴചുമത്തി യുഎഇ ഫുട്ബോള്‍ അസോസിയേഷന്‍

അബുദബി: ഫു‍ട്ബോള്‍ മത്സരത്തിനിടെ ആരാധക‍‍‍ർ തമ്മില്‍ ഏറ്റുമുട്ടി സംഘർഷമുണ്ടായ സംഭവത്തില്‍ ടീമുകള്‍ക്ക് പിഴ ചുമത്തി യുഎഇ ഫു‍ട്ബോള്‍ അസോസിയേഷന്‍. അലൈന്‍ അല്‍ വഹ്ദ ടീമുകള്‍ക്കാണ് പിഴ ചുമത്തിയത്. ഈ ടീമുകളുടെ അടുത്ത നാല് മത്സരങ്ങള്‍ ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 

അല്‍ വഹ്ദയുടെ ഇസ്മയില്‍ മത്താറിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 2,00,000 ദിർഹം പിഴയും ചുമത്തി. മത്സരത്തിനിടെ സഹ കളിക്കാരനോട് മോശമായി പെരുമാറിയതിനാണിത്. കാമിസ് ഇസ്മയിലിനേയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. 90000 ദിർഹമാണ് പിഴ ചുമത്തിയിട്ടുളളത്. അലൈന്‍ കളിക്കാരനായ എറിക് ജ‍ർഗനെ മൂന്ന്  മത്സരങ്ങളിൽ നിന്ന് വിലക്കി.  1,50,000 ദി‍ർഹമാണ് പിഴ. സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറിയതിനാണിത്. 

അലൈന്‍ കോച്ച് ജീസസ് ഒട്ടാഓലെയെ നാല് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും 75,000 ദിർഹം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
അലൈന്‍ കളിക്കാരായ സൂഫിയാന്‍ റഹീമി, ഖാലെദ് ഇസ, നാസർ അല്‍ ഷുക്കൈലി എന്നിവ‍ർക്കും 25,000 ദി‍ർഹം പിഴ ചുമത്തിയിട്ടുണ്ട്. 

ഞായറാഴ്ചയാണ് ഫുട്ബോള്‍ മത്സരത്തിനിടെ സംഘർഷമുണ്ടായ സംഭവത്തില്‍ എല്ലാ ആരാധകരേയും അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടത്.  മത്സരത്തിനിടെ ആരാധക‍ർ ഏറ്റുമുട്ടിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.