സോണിയ ആവശ്യപ്പെട്ടു; പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സിദ്ധു

സോണിയ ആവശ്യപ്പെട്ടു; പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സിദ്ധു

അമൃത്സര്‍: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിന്ധു രാജിവച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഈ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധുവിന്റെ രാജി.

'കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ താന്‍ തന്റെ രാജിക്കത്ത് അയച്ചു'- സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്തുള്ള കത്തിന്റെ പകര്‍പ്പ് സഹിതം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തോല്‍വിക്കു പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചനയുണ്ട്.

അതേസമയം, സിദ്ധു കോണ്‍ഗ്രസ് വിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ സിദ്ധു ശ്രമം നടത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നല്കാനാവില്ലെന്ന് എഎപി പറഞ്ഞതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വെറും 18 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 117 അംഗ നിയമസഭയില്‍ എഎപി 92 സീറ്റുകള്‍ ജയിച്ചു. അമൃത്സര്‍ മണ്ഡലത്തില്‍ സിദ്ധു വന്‍ തോല്‍വിയേറ്റ് വാങ്ങുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.