2007 മുതല്‍ 16 ചൈനീസ് പൗരന്മാര്‍ക്ക് പൗരത്വം; പത്ത് അപേക്ഷകള്‍ കൂടി തീര്‍പ്പാക്കാനുണ്ടെന്ന് കേന്ദ്ര മന്ത്രി

2007 മുതല്‍ 16 ചൈനീസ് പൗരന്മാര്‍ക്ക് പൗരത്വം; പത്ത് അപേക്ഷകള്‍ കൂടി തീര്‍പ്പാക്കാനുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യുഡല്‍ഹി: 2007 മുതല്‍ 16 ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ പത്ത് പേരുടെ അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ എംപി തിരുച്ചി ശിവയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ പൗരത്വ മൊഡ്യൂളില്‍ ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മറുപടി. ഏതൊക്കെ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് കണക്കുകളില്‍ ഇല്ല. രാജ്യങ്ങള്‍ക്കനുസരിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സൂക്ഷിക്കുന്നത്.

കമ്മ്യൂണിറ്റിയുടെ അടിസ്ഥാനത്തില്‍ ഡാറ്റ സൂക്ഷിക്കുന്നില്ലെന്നും നിത്യാനന്ദ് റായിയും വ്യക്തമാക്കി. ചുരുക്കത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം, സിഖ് തുടങ്ങി ഇതര മതത്തില്‍പ്പെട്ട ആളുകള്‍ക്ക് പൗരത്വം നല്‍കിയതിന്റെ ഡാറ്റ സര്‍ക്കാരിന്റെ പക്കലില്ലെന്ന് സാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.