ഇൻഫോക് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് വിജയികൾ

ഇൻഫോക് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ്  വിജയികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ നഴ്സസിൻ്റെ പ്രമുഖ സംഘടനയായ, ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റിൻ്റെ (ഇൻഫോക്) ആഭിമുഖ്യത്തിൽ "ഇൻഫോക്  സ്മാഷ് 2022 " എന്ന പേരിൽ ഓപ്പൺ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. അഹമ്മദിയിലെ  ഐസ് മാഷ്  കോർട്ടിലാണ് ടൂർണ്ണമെൻ്റ് നടന്നത്.  തിങ്ങിനിറഞ്ഞ കായിക പ്രേമികൾക്ക് മുന്നിൽ ഇരുന്നൂറോളം മത്സരാർത്ഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന തീപ്പൊരി സ്മാഷുകൾ കുവൈറ്റിലെ ബാഡ്മിൻ്റൺ ആസ്വാദകർക്ക് കണ്ണിനു കുളിർമ നൽകുന്ന വിരുന്നായിരുന്നു.

ഇൻറർഇൻഫോക് കാറ്റഗറിയിൽ നിധീഷും ജെറിനും ചാമ്പ്യന്മാരാകുകയും പ്രിൻസും റോബിനു മടങ്ങുന്ന ടീം റണ്ണർ അപ് ആകുകയും ചെയ്തു. അനീഷും ജോബിയും സെക്കൻഡ് റണ്ണർ അപ് സ്ഥാനവും കരസ്ഥമാക്കി.  ലോവർ ഇൻ്റർമീഡിയറ്റ്
വിജയികൾ- ജെഫ്രി ജയിംസ് , രഞ്ജു അലക്സ് . റണ്ണർ അപ്- അബു അയിസൺ & ഷാഹിദ് . സെക്കൻഡ് റണ്ണർ അപ്- മൺസൂർ & സുനീർ. ഇൻ്റർമീഡിയറ്റ് വിജയികൾ- ജുബിൻ& ജാമിസൺ. റണ്ണർ അപ്- രാജു ഇട്ടൻ & മജീഷ്. സെക്കൻഡ് റണ്ണർ അപ്- നൗഷാദ് & എൽസൺ. അഡ്വാൻസ് വിജയികൾ- സൂര്യ & അനിൽ. റണ്ണർ അപ്- കിരൺ & ഗിരീഷ്. സെക്കൻഡ് റണ്ണർ അപ് - എറിക് തോമസ് & റോഹൻ. പ്രോ അഡ്വാൻസ് വിജയികൾ- അർഷാദ് & സൂര്യ. റണ്ണർ അപ് - ഹർഷാദ് & നസീബ്. സെക്കൻഡ് റണ്ണർ അപ്- അനീഫ് കെ ലത്തീഫ് & ഫർഹാൻ. 
ഇൻഫോക് പ്രസിഡൻ്റ് ബിബിൻ ജോർജ് ടൂർണ്ണമെൻറ് ഉദ്ഘാടനംചെയ്തു.ലുലു എക്സേഞ്ച് ജനറൽ മാനേജർ ഷൈജു മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് ഇൻഫോക് പ്രസിഡൻ്റ് ബിബിൻ ജോർജ്, സെക്രട്ടറി രാജലക്ഷമി, ടൂർണ്ണമെൻ്റ് കൺവീനർ പ്രിൻസ് ബാബു, കോർ കമ്മറ്റി മെമ്പർ ഷൈജു കൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ മൊഹമ്മദ് ഷാ എന്നിവർ വിജയികൾക്ക്  ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

പരിപാടിയുടെ പ്രധാന സ്പോൺസറായ ലുലു എക്സ്ചേഞ്ച് കുവൈറ്റ് , ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് , ആർ ഇ ജി ഇമ്മിഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ, സ്റ്റിച്ച് പോയിന്റ് ടെയ്ലറിങ് സെന്റർ അബ്ബാസിയ എന്നിവരാണ് ട്രോഫിയും ക്യാഷ് അവാർഡുകളും സ്പോൺസർ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.