സൗദിയില്‍ രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ വിമാന കമ്ബനികള്‍ക്ക് അനുമതി നല്‍കി.സൗദി പൗരന്മാര്‍ക്കും എക്‌സിറ്റ് എന്‍ട്രി വിസ, ഇഖാമ, സന്ദര്‍ശന വിസ എന്നിവയുള്ള വിദേശികള്‍ക്കും യാത്രാസൗകര്യമൊരുക്കാനാണ് വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യാത്രക്ക് മുമ്ബ് 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയ്യില്‍ കരുതിയിരിക്കണം.
വിദേശത്തുള്ള സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ ടെസ്റ്റ് ആയിരിക്കണം. സൗദി ആരോഗ്യമന്ത്രാലയം നിശ്ചയിച്ച കൊവിഡ് പ്രതിരോധ പ്രോേട്ടാക്കോളുകള്‍ പാലിച്ച് മാത്രമേ യാത്രക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പുറത്തേക്ക് പോകാനും അനുമതിയുള്ളൂ. ഈ നിബന്ധനകള്‍ ഒരു കാരണവശാലും ലംഘിക്കാന്‍ അനുവദിക്കുന്നതല്ല എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.