ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും പൊലീസ് എന്‍കൗണ്ടര്‍ കൊലപാതകം. തൂത്തുക്കുടി പുതിയമ്പത്തൂര്‍ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെയാണ് പൊലീസ് വെടിവച്ചു കൊന്നത്. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മുരുകന്‍.
മൂന്ന് മാസത്തിനിടെ തമിഴ്‌നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകണിത്. തിരുനല്‍വേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചു കൊന്നത്.
പളനിയില്‍ നടന്ന ഒരു കവര്‍ച്ച അന്വേഷിക്കാന്‍ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം ദിണ്ടിഗലില്‍ നിന്ന് കലക്കാട് എത്തിയിരുന്നു.
അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മൂര്‍ച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടര്‍ന്ന് വെടിവയ്‌ക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. നെഞ്ചില്‍ വെടിയേറ്റ മുരുകന്‍ തല്‍ക്ഷണം മരിച്ചു.
കവര്‍ച്ചയും മോഷണവും കൊലപാതവുമടക്കം എണ്‍പതിലേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. തമിഴ്‌നാട്, കേരളം ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെ എണ്‍പതിലേറെ ക്രിമിനല്‍ കേസുകളുണ്ട്. ജനുവരി ഏഴിന് ചെങ്കല്‍പ്പേട്ടില്‍ പൊലീസ് രണ്ട് കൊലക്കേസ് പ്രതികളെ വെടിവെച്ച് കൊന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.