തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് എണ്ണ കമ്പനികളുടെ വക ഇരുട്ടടി. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചതാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. ഡീസല്‍ വിലയില്‍ 27 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് കെഎസ്ആര്‍ടിസി 126 രൂപ മുടക്കേണ്ടി വരും.
നിലവില്‍ ഒരു ദിവസം കെഎസ്ആര്‍ടിസിക്ക് രണ്ടര ലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമുണ്ട്. നിരക്കു വര്‍ധനവിലൂടെ പ്രതിദിനം 89 ലക്ഷം രൂപ എണ്ണയ്ക്ക് മാത്രമായി കെഎസ്ആര്‍ടിസി അധികമായി കണ്ടെത്തേണ്ടി വരും. ഒരു മാസത്തെ അധിക ബാധ്യത 26 കോടി രൂപയാകും. സര്‍ക്കാര്‍ സഹായത്തോടെ പിടിച്ചു നില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് പുതിയ ബാധ്യത കൂനിന്മേല്‍ കുരുവാണ്.
ഇന്ധന വില വര്‍ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാലു രൂപ വര്‍ധിപ്പിച്ചതിനെതിരേ ആയിരുന്നു നിയമവഴി തേടിയത്. കെഎസ്ആര്‍ടിസിക്ക് ഒരു വിധത്തിലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് വില വര്‍ധനയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.