ഉക്രെയ്നിന് 800 മില്യണ്‍ ഡോളറിന്റെ അധിക സുരക്ഷാ സഹായം പ്രഖ്യാപിച്ച് ബൈഡന്‍

ഉക്രെയ്നിന് 800 മില്യണ്‍ ഡോളറിന്റെ അധിക സുരക്ഷാ സഹായം പ്രഖ്യാപിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍: ഉക്രെയ്നിന് അമേരിക്കയുടെ 800 മില്യണ്‍ ഡോളര്‍ അധിക സുരക്ഷാ സഹായം .റഷ്യന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്യവേ വികാരാധീനമായ സഹായാഭ്യര്‍ത്ഥന നടത്തി മണിക്കൂറുകള്‍ക്കകമാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'ഉക്രെയ്നുള്ള പിന്തുണയിലും പുടിന്റെ അതിക്രമത്തിന് വലിയ വില നല്‍കാനുള്ള ദൃഢനിശ്ചയത്തിലും ലോകം ഒറ്റക്കെട്ടാണ്,'-സൈനിക സഹായം നല്‍കുന്നതിനായി പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടത്തില്‍ ഒപ്പിടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ ബൈഡന്‍ പറഞ്ഞു. 'വരും ദിവസങ്ങളിലും ആഴ്ചകളിലും ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പോകുകയാണ്.'

വൈറ്റ് ഹൗസ് പറയുന്നതനുസരിച്ച് 800 സ്റ്റിംഗര്‍ ആന്റി-എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങള്‍, 100 ഡ്രോണുകള്‍, 20 ദശലക്ഷത്തിലധികം ചെറിയ ആയുധങ്ങള്‍, ഗ്രനേഡ് ലോഞ്ചര്‍, മോര്‍ട്ടാര്‍ റൗണ്ടുകള്‍, 25,000 സെറ്റ് ബോഡി കവചങ്ങള്‍, 25,000 ഹെല്‍മെറ്റുകള്‍, 100 ഗ്രനേഡ് ലോഞ്ചറുകള്‍, 5,000 റൈഫിളുകള്‍, 1,000 പിസ്റ്റലുകള്‍, 400 മെഷീന്‍ ഗണ്‍, 400 ഷോട്ട്ഗണ്‍, കൂടാതെ 2,000 ജാവലിന്‍, 1,000 ലൈറ്റ് ആന്റി-ആര്‍മര്‍ ആയുധങ്ങള്‍, 6,000 എ ടി 4 ആന്റി-ആര്‍ സിസ്റ്റം എന്നിവ 800 മില്യണ്‍ ഡോളറിന്റെ അധിക സുരക്ഷാ സഹായത്തിലൂടെ ഉക്രെയ്നിന് നല്‍കും.


'അങ്ങ് അങ്ങയുടെ മഹത്തായ രാഷ്ട്രത്തിന്റെ നേതാവാണ്,' സെലെന്‍സ്‌കി പ്രസംഗത്തിനിടെ ബൈഡനോട് പറഞ്ഞു. 'അങ്ങ് ലോകത്തിന്റെ നേതാവാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തിന്റെ നേതാവാകുക എന്നതിനര്‍ത്ഥം സമാധാനത്തിന്റെ നേതാവാകുക എന്നാണ്. 'വൈറ്റ് ഹൗസിലെ വസതിയില്‍ നിന്ന് സെലന്‍സ്‌കിയുടെ പ്രസംഗം താന്‍ വീക്ഷിച്ചതായി ബൈഡന്‍ പിന്നീട് പറഞ്ഞു. 'വിശ്വസനീയവും' 'പ്രധാനവും' എന്നാണ്് പ്രസംഗത്തെ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.