ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുന്നു: വി ഡി സതീശന്‍

ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി അതിരൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുകയാണെന്ന് സതീശൻ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, സര്‍വകലാശാലകളിലെ പെന്‍ഷന്‍ നിലവിലുള്ള രീതിയില്‍ തുടരുമെന്നും പെന്‍ഷന്‍ ഫണ്ട് ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കി. സര്‍വകലാശാല ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ തീരുമാനമായത്.ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

സര്‍വകലാശാലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍വ്വകലാശാലകള്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കാന്‍ ധാരണയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.