കാശ്മീര്‍ ഫയല്‍സ് വിവാദത്തേരിലേറി പ്രശസ്തിയുടെ കൊടുമുടിയിലേക്ക്

 കാശ്മീര്‍ ഫയല്‍സ് വിവാദത്തേരിലേറി പ്രശസ്തിയുടെ കൊടുമുടിയിലേക്ക്

വിവേക് അഗ്‌നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സ് എന്ന ഹിന്ദി സിനിമ ഒരു അഗ്‌നിയായി ഭാരത മണ്ണില്‍ പെയ്തിറങ്ങുകയാണ്.

ആരെയൊക്കെയോ കഠിനമായി പൊള്ളിക്കുന്ന ഈ സിനിമയെ സംഘപരിവാര്‍ അജണ്ട എന്ന ചാപ്പകുത്തി മൂലക്കിരുത്തുവാന്‍ ശക്തമായ ശ്രമം അണിയറയില്‍ അരങ്ങേറുന്നുണ്ട്. എങ്കിലും ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ട് ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം സ്‌ക്രീനുകളിലേക്ക് ഈ കാശ്മീര്‍ ഫയര്‍ പടര്‍ന്നു കഴിഞ്ഞു.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ എം ഡി ബി റേറ്റിംഗില്‍ പത്തില്‍ പത്ത് പോയിന്റുകളും കരസ്ഥമാക്കിയ ഈ സിനിമ ലോകത്തിന് ഒരു മുന്നറിയിപ്പാണ്.

ഈ സിനിമ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കും എന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍ ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസഥാനങ്ങള്‍ കാശ്മീര്‍ ഫയല്‍സിന് നികുതിയിളവ് പ്രഖ്യാപിച്ചു. ഈ സിനിമയോട് അനുകൂലമായ നിലപാട് സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു.

ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട സിനിമ എന്ന നിഷ്പക്ഷ നിരൂപകരും ചരിത്രകാരന്മാരും ഒരുപോലെ വാഴ്ത്തിപ്പാടുന്ന ഈ കാശ്മീര്‍ ഫയല്‍സിനെക്കുറിച്ച് വാഗ്മിയും വ്ളോഗറുമായ ഫാ ജോണ്‍സണ്‍ പാലപ്പള്ളി സിഎംഐ നടത്തിയ അവലോകനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അനേകര്‍ ഇതിന് അനുകൂലമായും പ്രതികൂലമായും രംഗത്ത് വന്നിട്ടുണ്ട്.

മുഴുവന്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.