വധ ഗൂഢാലോചന കേസ്; അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

വധ ഗൂഢാലോചന കേസ്; അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: വധ ഗൂഢാലോചന കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിശദമായ വാദമാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ ഹരിപാല്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ കേസ് അവധിക്കു ശേഷം കേള്‍ക്കാമെന്ന് ജഡജി പറഞ്ഞു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ദിലീപിന്റെ അഭിഭാഷകന്‍ സ്റ്റേ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഒന്നര മണിക്കൂര്‍ സമയം മതിയെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം 28ന് ഹര്‍ജിയില്‍ വാദം തുടരും.

കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം.

കൂടാതെ തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നല്‍കാന്‍ അഭിഭാഷകര്‍ സ്വാധീനിച്ചിരുന്നുവെന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.