കെ-റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കെ-റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കെ-റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അക്രമസമരങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേസമയം പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. മാടപ്പള്ളിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവര്‍ക്കെതിരെ ക്രൂരമായ പൊലീസ് അതിക്രമമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

സമാധാനപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയ്ക്കു നല്‍കിയ ഉറപ്പിന്റെ ലംഘനമാണിത്. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധിക്കുന്ന ആളുകളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നത് അംഗീകരിക്കാന്‍ ആവില്ല. കുടിയൊഴിപ്പിക്കുന്നവരുടെ പ്രതിഷേധമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്തിന് പദ്ധതി താങ്ങാനാകില്ല എന്ന തിരിച്ചറിവിന്റെ സമരമാണിത്.

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ഈ സമരത്തെ ഏറ്റെടുക്കും. ശനിയാഴ്ച മുതല്‍ പദ്ധതിക്കെതിരെ യുഡിഎഫിന്റെ ജനകീയ സദസുകള്‍ ആരംഭിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.