ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ റഷ്യന്‍ അംബാസഡറായി ഡെനിസ് ഇവ്ഗീനിവിച്ച് അലിപോവ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെത്തിയ അലിപോവ് അധികാര പത്രങ്ങള്‍ രാഷ്ട്രപതി് രാംനാഥ് കോവിന്ദിന് കൈമാറി.
ഡെനിസിനൊപ്പം ചുമതലയേറ്റ മറ്റ് നാല് രാജ്യങ്ങളിലെ അംബാസഡര്‍മാരും രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ അധികാര പത്രങ്ങള്‍ കൈമാറി. കാനഡയുടെ കാമറൂണ്‍ ഡിന്‍ മക്കേയ്, ഇന്തോനേഷ്യയുടെ ഇനഹംഗനിംഗിത്യാസ്, അള്‍ജീരിയയുടെ അബ്ദുറഹ്‌മാന്‍ ബംഗൂരേ, മലാവിയുടെ ലിയോണാര്‍ഡ് സെന്‍സ എന്നിവരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അധികാര പത്രങ്ങള്‍ കൈമാറിയത്.
പുതിയ അംബാസഡര്‍മാരെ രാഷ്ട്രപതി അനുമോദനം അറിയിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് ഡെനിസ് അലിപോവിനെ ഇന്ത്യയുടെ പുതിയ റഷ്യന്‍ അംബാസഡറായി പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള സമര്‍പ്പിത ഇന്ത്യന്‍ സ്‌പെഷ്യലിസ്റ്റാണ് അദ്ദേഹമെന്ന് റഷ്യന്‍ എംബസി പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.