പാലക്കാട്: ദിവസങ്ങളായി ധോണിയില്‍ നാട്ടുകാരില്‍ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്നലെ പുലി സാന്നിധ്യമുണ്ടായ ലിജി ജോസഫിന്റെ വീട്ടുവളപ്പിലായിരുന്നു കൂട് സ്ഥാപിച്ചത്. ധോണി മേഖലയില്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. പുലിയെ ഉള്‍വനത്തിലെത്തിച്ച് തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് പരുക്കേറ്റു. പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെയാണ് പുലി മാന്തിയത്. പരുക്കേറ്റ് ഉണ്ണികൃഷ്ണനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു മാസത്തിനിടെ 18 തവണയാണ് ധോണില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. കൃഷി, വളര്‍ത്തുമൃഗ പരിപാലനം ഉള്‍പ്പെടെയുള്ള ജോലി ചെയ്തു വരുന്ന പ്രദേശത്തെ നാട്ടുകാര്‍ വലിയ ആശങ്കയിലായിരുന്നു. തുടര്‍ന്നായിരുന്നു വനംവകുപ്പിന്റെ നടപടി. കൃഷി, വളര്‍ത്തുമൃഗ പരിപാലനം ഉള്‍പ്പെടെയുള്ള ജോലി ചെയ്തു വരുന്ന പ്രദേശത്തെ നാട്ടുകാര്‍ വലിയ ആശങ്കയിലായിരുന്നു. തുടര്‍ന്നായിരുന്നു വനംവകുപ്പിന്റെ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.