കെ-റെയില്‍: മാടപ്പള്ളിയിലെ സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റി

കെ-റെയില്‍: മാടപ്പള്ളിയിലെ സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റി

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ വ്യാഴാഴ്ച സ്ഥാപിച്ച കെ റെയില്‍ സര്‍വെ കല്ലുകള്‍ പിഴുതുമാറ്റി. മൂന്ന് സര്‍വെ കല്ലുകള്‍ പിഴുതുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. കല്ലിടലിനെതിരെ നാട്ടുകാര്‍ ഇന്നലെ നടത്തിയ പ്രതിഷേധം പൊലീസ് നടപടിയില്‍ കലാശിച്ചിരുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് സര്‍വെകല്ലുകള്‍ പിഴുതുമാറ്റിയ വിവരം പുറത്തു വന്നത്. ഇന്നലെ രാത്രിയോടെയാണ് സര്‍വെ കല്ലുകള്‍ പിഴുതുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസും നാട്ടുകാരും തമ്മില്‍ വലിയ തോതിലുള്ള വാക്കുതര്‍ക്കത്തിനാണ് പ്രദേശം സാക്ഷിയായത്.

അതേസമയം സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിക്ക് പിന്തുണ അറിയിച്ച് യുഡിഎഫ് നേതാക്കള്‍ മാടപ്പള്ളി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടങ്ങുന്ന സംഘമാണ് മാടപ്പള്ളി എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.