വാഷിംഗ്ടണ്‍: ഉക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം അതിരൂക്ഷമായി തുടരവേ, അധിനിവേശത്തിന്റെ തുടക്കം മുതല്‍ റഷ്യക്കൊപ്പം നിലയുറപ്പിച്ച ചൈനക്കെതിരെ വിമര്‍ശനവുമായി യു.എസ്. റഷ്യയെ സഹായിച്ചാല്‍ ചൈന തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്ക താക്കീത് ചെയ്തു.
യുദ്ധഭൂമിയിലെ തിരിച്ചടികളും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും പുടിന്‍ വിട്ടുവീഴ്ചാ മനോഭാവം കാണിച്ചിട്ടില്ല. യുദ്ധം തുടരുകയാണ്. റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നേരിട്ടാല്‍ ചൈന സഹായിക്കുമെന്നാണ് പുടിന്റെ പ്രതീക്ഷ. ഉക്രെയ്നിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല. ഉക്രെയ്‌ന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാല്‍, റഷ്യക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ചൈന പറയുന്നു
അതേസമയം, ഉക്രെയ്നില്‍ ഇതുവരെ 2,032 സാധാരണക്കാര്‍ക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 780 പേര്‍ കൊല്ലപ്പെടുകയും 1,252 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 32 ലക്ഷം സാധാരണക്കാര്‍, കൂടുതലും സ്ത്രീകളും കുട്ടികളും അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്ര സഭ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.