ജലവിമാന പദ്ധതി വീണ്ടും പരീക്ഷിക്കാൻ കെഎസ്‌ഇബി; സംസ്ഥാനത്തെ അണക്കെട്ടുകളെ പ്രയോജനപ്പെടുത്തും

ജലവിമാന പദ്ധതി വീണ്ടും പരീക്ഷിക്കാൻ കെഎസ്‌ഇബി; സംസ്ഥാനത്തെ അണക്കെട്ടുകളെ പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ജലവിമാന പദ്ധതിക്ക് വീണ്ടും തുടങ്ങുന്നു. ടൂറിസം വികസനത്തിന് സഹായകമാകുന്ന ജലവിമാന പദ്ധതി സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ പരീക്ഷിക്കാനൊരുങ്ങുകയാണ് കെഎസ്‌ഇബി.

ഇതിന്റെ ഭാഗമായി കെഎസ്‌ഇബിയുടെ അണക്കെട്ടുകളില്‍ ജലവിമാനം പറത്തുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. കെഎസ്‌ഇബിയുടെ അണക്കെട്ടുകളിലാകും കരയിലും ജലത്തിലും പറക്കുന്ന വിമാനങ്ങള്‍ പരീക്ഷിക്കുന്നത്. തുടക്കത്തില്‍ മൂന്നാറിലെ മാട്ടുപ്പെട്ടി അണക്കെട്ടിനെയും വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനെയും ബന്ധപ്പെടുത്തിയാകും പരീക്ഷണം നടപ്പാക്കുക.

ഇതിലൂടെ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം.നേരത്തെ കായലുകളില്‍ ജലവിമാനം ഓടിക്കാന്‍ ടൂറിസം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല. ഉള്‍നാടന്‍ മത്സ്യബന്ധനത്തെ തകര്‍ക്കുമെന്ന് ആരോപിച്ചായിരുന്നു എതിര്‍പ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.