കെ റെയില്‍: സഭ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കള്‍ മാടപ്പള്ളിയില്‍

കെ റെയില്‍: സഭ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കള്‍ മാടപ്പള്ളിയില്‍

കോട്ടയം: സഭ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാക്കള്‍ ചങ്ങനാശേരി മാടപ്പള്ളിയിലെത്തി. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ചങ്ങനാശേരിയിലെത്തിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. നേതാക്കള്‍ സമരസമിതി പ്രവര്‍ത്തകരുമായി സംസാരിക്കുകയാണ്.

അതേസമയം പൊലീസ് നടത്തിയത് ക്രൂരമായ വേട്ടയാണെന്നും കെ റെയിലിനെതിരായ സമരത്തെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീവിരുദ്ധ സര്‍ക്കാരാണ് പിണറായിയുടേത്. ലോ കോളജ് വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ സുഖവാസ കേന്ദ്രങ്ങളിലാണ്. സില്‍വര്‍ ലൈനില്‍ നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കൂടാതെ പ്രതിപക്ഷനേതാവ് അസത്യം പ്രചരിപ്പിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും വി ഡി സതീശന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണ് ഇല്ലാതായി മാറിയെന്നും അദ്ദേഹത്തിന് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണെന്നുമായിരുന്നു സതീശന്റെ പ്രതികരണം.

മാടപ്പള്ളി പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചത്.

ചോദ്യത്തോര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതിനിടെ സഭയ്ക്കുള്ളില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്നും ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് കീഴ്വഴക്കമല്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ് പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.