തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎമ്മിന്റെ എ എ റഹിം, സിപിഐയുടെ പി സന്തോഷ് കുമാര്‍ എന്നിവരാണ് പത്രിക നല്‍കിയത്.
നിയമസഭ സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഇരുവരും നാമനിര്‍ദേശ പത്രിക നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, കെ രാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമെത്തിയിരുന്നു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എ എ റഹിം. തിരുവനന്തപുരം സ്വദേശിയാണ്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സിപിഐ സ്ഥാനാര്‍ത്ഥിയായ പി സന്തോഷ് കുമാര്‍. യുവനേതാക്കളെ പരിഗണിക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ മൂന്ന് സീറ്റുകളാണ് ഒഴിവു വന്നത്. ഇതില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന്റേതാണ്. ഇതില്‍ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.