'സെലന്‍സ്‌കിയ്ക്കും ഉക്രെയ്ന്‍ ജനതയ്ക്കും സമാധാന നൊബേല്‍ നല്‍കണം': നാമനിര്‍ദേശവുമായി യൂറോപ്യന്‍ നേതാക്കള്‍

'സെലന്‍സ്‌കിയ്ക്കും ഉക്രെയ്ന്‍ ജനതയ്ക്കും സമാധാന നൊബേല്‍ നല്‍കണം': നാമനിര്‍ദേശവുമായി യൂറോപ്യന്‍ നേതാക്കള്‍

ലണ്ടന്‍: ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെയും ഉക്രെയ്ന്‍ ജനതയെയും 2022 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ 36 രാഷ്ട്രീയ നേതാക്കള്‍.

ഇവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ നോമിനേഷന്‍ അനുവദിക്കാന്‍ 2022 മാര്‍ച്ച് 31 വരെ നാമനിര്‍ദേശ നടപടിക്രമം നീട്ടാനും ഇവര്‍ അഭ്യര്‍ഥിച്ചു. ജനുവരി 31 വരെയായിരുന്നു നോമിനേഷനുള്ള സമയം.

2022 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശങ്ങള്‍ പുനപരിശോധിക്കാനും യൂറോപ്യന്‍ നേതാക്കള്‍ ബന്ധപ്പെട്ടവരോട് കത്തില്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്‍, ജര്‍മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്സ്, എസ്‌തോണിയ, ബള്‍ഗേറിയ, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളില്‍നിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

മാര്‍ച്ച് 30 വരെ ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും കത്തില്‍ ഒപ്പിടാന്‍ അവസരമുണ്ട്. ഇതുവരെ 251 വ്യക്തികളും 92 സംഘടനകളും സമാധാന നൊബേല്‍ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 10 വരെയാണ് നടക്കുന്നത്.

പ്രത്യക്ഷത്തില്‍ ആരുടെയും പിന്തുണയില്ലാതെ റഷ്യന്‍ അധിനിവേശത്തെ ധൈര്യപൂര്‍വം ചെറുത്തുനില്‍ക്കുന്ന ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്ക്കും ഉക്രെയ്ന്‍ ജനതയ്ക്കും വലിയ സ്വീകാര്യതയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.