'കാശ്മീര്‍ ഫയല്‍സ്' വിവാദം: സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

'കാശ്മീര്‍ ഫയല്‍സ്' വിവാദം: സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

ന്യുഡല്‍ഹി: 'ദി കശ്മീര്‍ ഫയല്‍സ്' ഡയറക്ടര്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥയാണ് വിവേക് തന്റെ സിനിമയിലൂടെ പറയുന്നത്. ചിത്രം റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

1990ല്‍ കാശ്മീര്‍ താഴ് വരയില്‍ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി പുറത്തിറങ്ങിയ 'ദി കശ്മീര്‍ ഫയല്‍സിന്' വന്‍ ജനപ്രീതിയാണ്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ആളുകള്‍ സിനിമ ഇഷ്ടപ്പെടുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാണ്. കാശ്മീര്‍ താഴ് വരയില്‍ സംഭവിച്ചതിലെ സത്യം ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്ന് അഗ്‌നിഹോത്രി പറയുന്നു.

മാത്രമല്ല ഇന്ത്യയുടെ നയതന്ത്ര ബന്ധം വിപുലീകരിക്കാന്‍ ചിത്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദി കശ്മീര്‍ ഫയല്‍സ്' മാര്‍ച്ച് 11നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.