കൊച്ചി: സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുന്ന കോഴിയിറച്ചി വില വരും ദിവസങ്ങളില്‍ താഴാന്‍ സാധ്യത. നിലവില്‍ 170 രൂപ അടുത്ത് നില്‍ക്കുന്ന വില ഒരാഴ്ച്ചയ്ക്കുള്ളില്‍ കുറഞ്ഞു തുടങ്ങുമെന്ന് വ്യാപാരികള്‍ പറയുന്നു. അടുത്തയാഴ്ച്ചയോടെ കേരള ഫാമുകളിലെ കോഴി കൂടുതലായി മാര്‍ക്കറ്റിലെത്തി തുടങ്ങും. ഇത് വിലയിലും പ്രതിഫലിക്കും. കേരളത്തിലേക്കുള്ള വരവ് കുറച്ച് വില ഉയര്‍ത്തുകയെന്ന തന്ത്രമായിരുന്നു ഇതര സംസ്ഥാന ലോബികള്‍ ചെയ്തിരുന്നത്.
കേരളത്തിലെ ഫാമുകളിലെ കോഴിയിറച്ചി കൂടുതലായി വിപണിയിലെത്തുന്നതോടെ ഈ തന്ത്രം അവര്‍ക്ക് തന്നെ തിരിച്ചടിയാകും. ഇതോടെ കുറഞ്ഞ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കാന്‍ ഇതര സംസ്ഥാന ലോബി നിര്‍ബന്ധിതരാകും. അടുത്തയാഴ്ച്ച അവസാനത്തോടെ വില 130 ല്‍ താഴെയെത്തുമെന്നാണ് പ്രതീക്ഷ. 90-100 രൂപയില്‍ നിന്നാണ് വില കുത്തനെ കയറിയത്.
ഒരു കിലോ കോഴി ഉല്‍പ്പാദിപ്പിക്കാന്‍ 97 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 108 രൂപയിലേക്ക് ഉയര്‍ന്നതാണ് പൊടുന്നനെ വിലകൂടാന്‍ ഇടയാക്കിയത്. ചൂട് കൂടിയതും വിലക്കയറ്റത്തിന് കാരണമായി. തമിഴ്നാട്ടില്‍ വിരിയിച്ച് കേരളത്തിലെത്തിച്ച് നല്‍കിയിരുന്ന കോഴിക്കുഞ്ഞ് കച്ചവടം ഇപ്പോള്‍ പൊതുവെ കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ കര്‍ഷകരുടെ ഫാമുകളില്‍ നിന്നുള്ള കോഴികള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിപണിയില്‍ എത്തുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ടി.എസ്. പ്രമോദും വ്യക്തമാക്കി. സംസ്ഥാനത്ത് അഞ്ചു ലക്ഷം പേരാണ് കോഴിക്കൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.