കേരള സ്റ്റോറി 2 ന് ഹൈക്കോടതിയുടെ കട്ട്; നാളത്തെ റിലീസ് തടഞ്ഞു: നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി

കേരള സ്റ്റോറി 2 ന് ഹൈക്കോടതിയുടെ കട്ട്; നാളത്തെ റിലീസ് തടഞ്ഞു: നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി

കൊച്ചി: കേരളത്തെ മോശമായി ചിത്രീകരിക്കുന്ന 'കേരള സ്റ്റോറി 2' എന്ന സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിര്‍ദേശിച്ചു. ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ട്. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിന്‍റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.

തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.