കേരളത്തിലും തരംഗമായി 'കാഷ്മീര്‍ ഫയല്‍സ്'; രണ്ട് സ്‌ക്രീനില്‍ നിന്ന് 108 തീയറ്ററിലേക്ക്

കേരളത്തിലും തരംഗമായി 'കാഷ്മീര്‍ ഫയല്‍സ്'; രണ്ട് സ്‌ക്രീനില്‍ നിന്ന് 108 തീയറ്ററിലേക്ക്

കൊച്ചി: ജമ്മു കാഷ്മീരില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കാഷ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പ്രതിപാദിക്കുന്ന 'കാഷ്മീര്‍ ഫയല്‍സി'ന് കേരളത്തില്‍ വന്‍ സ്വീകാര്യത. തുടക്കത്തില്‍ വെറും രണ്ട് തീയറ്ററില്‍ മാത്രമായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ 108 തിയറ്ററുകളിലാണ് ചിത്രം ഓടുന്നത്. വന്‍ അഭിപ്രായം നേടിയ ചിത്രം 100 കോടി ക്ലബിലും കടന്നു.

വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിനെതിരേ മതമൗലിക വാദികളും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വെള്ള പൂശുന്നതാണ് ചിത്രമെന്നും കാഷ്മീരില്‍ ഹിന്ദുക്കളെക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ കൊല ചെയ്യപ്പെട്ടുവെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്വിറ്റ്.

അതേസമയം, ചിത്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി. സിനിമയില്‍ പറയുന്നത് മുഴുവന്‍ പച്ചക്കള്ളമാണെന്നും കാഷ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്യാന്‍ കാരണം ബിജെപി ആണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

പലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കാനാണ് നാഷണല്‍ കോണ്‍ഫറന്‍സ് ശ്രമിച്ചത്. കാഷ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയാണെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.