'ചേതനയറ്റ ശരീരത്തിലൂടെയെങ്കിലും അവന്റെ ആഗ്രഹം സാധിക്കട്ടെ..'; നവീന്റെ മൃതദേഹം ഗവേഷണത്തിന് നല്‍കുമെന്ന് മാതാപിതാക്കള്‍

'ചേതനയറ്റ ശരീരത്തിലൂടെയെങ്കിലും അവന്റെ ആഗ്രഹം സാധിക്കട്ടെ..'; നവീന്റെ മൃതദേഹം ഗവേഷണത്തിന് നല്‍കുമെന്ന് മാതാപിതാക്കള്‍

ന്യൂഡല്‍ഹി: ഉക്രെയ്നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ ഗവേഷണ പഠനത്തിനായി ദാനം ചെയ്യും. നവീന്റെ മാതാപിതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ഖാര്‍കീവില്‍ റഷ്യയുടെ ഷെല്ലാക്രമണത്തിനിടെ മരിച്ച നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.

മെഡിക്കല്‍ രംഗത്ത് വിജയം കൈവരിക്കണമെന്നായിരുന്നു തന്റെ മകന്റെ ആവശ്യം. അത് നടന്നില്ല. അവന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്നതിലൂടെ അവന്റെ ആത്മാവിന് ശാന്തി ലഭിക്കും. ചുരുങ്ങിയത് അവന്റെ ചേതനയറ്റ ശരീരത്തിലൂടെയെങ്കിലും അവന്റെ ആഗ്രഹം സാധിക്കട്ടെ. അതിനാലാണ് നവീന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് നവീന്റെ പിതാവ് ശങ്കരപ്പ പറഞ്ഞു.

ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍ ശേഖരപ്പ ജ്ഞാന ഗൗഡര്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് നവീന്റെ കുടുംബം. ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോളാണ് നവീന്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.