കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംങ്. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്.
ഈ മാസം 15 നാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ രീതിയില്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും യോഗം വിളിച്ചു. വൈകിട്ട് മൂന്നിനാണ് യോഗം നടക്കുക.
നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിംങിനെ തുടര്‍ന്ന് മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ജിതിന്‍ ജോയിക്കാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംങ്ങിനെ തുടര്‍ന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പരാതിയില്‍ വ്യക്തമായിരുന്നു. വകുപ്പ് മേധാവിയോട് നിരവധി തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇതാണ് രീതിയെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയായിരുന്നു. അതിന് ശേഷം ജിതിന്‍ മെഡിക്കല്‍ കോളേജിലെ പഠനം അവസാനിപ്പിച്ചു.
മറ്റൊരു കോളേജില്‍ പഠനം തുടങ്ങിയ ശേഷമാണ് പ്രിന്‍സിപ്പലിന് നേരിട്ട് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.