ഡ്രൈവര്‍ ഉറങ്ങി പോയി: കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മരണം; 20 പേർക്ക് പരിക്ക്

ഡ്രൈവര്‍ ഉറങ്ങി പോയി: കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മരണം; 20 പേർക്ക് പരിക്ക്

ബാംഗ്ലൂർ: കര്‍ണാടകയില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് സംഭവം. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നും ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. ബസ് യാത്രക്കാരില്‍ അധികവും വിദ്യാര്‍ഥികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു. അപകടം നടന്നതില്‍ അതിയായ സങ്കടമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.