തിരഞ്ഞെടുപ്പ് തോല്‍വി; സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

തിരഞ്ഞെടുപ്പ് തോല്‍വി; സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപിലെനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെ.സി വേണുഗോപാലിനെ ആക്രമിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെ.സി വേണുഗോപാല്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.