തെരഞ്ഞെടുപ്പ് വാഗ്ദാനം ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ പാലിച്ച് പഞ്ചാബ് സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് വാഗ്ദാനം ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ പാലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാക്കു പാലിച്ച് പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം പ്രഖ്യാപിച്ചത്. 15,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലുമാണ് അവസരം.

സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലാണ് നിയമനം നല്‍കുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇത് പഞ്ചാബിലെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു. തങ്ങള്‍ വാഗ്ദാനം നല്‍കിയ ഓരോ ചെറിയ കാര്യം പോലും പാലിക്കുമെന്നും അദേഹം പറഞ്ഞു.

യുവാക്കളാണ് തങ്ങളുടെ പ്രഥമ പരിഗണനയിലുള്ളതെന്നും മന്‍ പറഞ്ഞു. ഒരു വനിതയുള്‍പ്പെടെ പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരമാവധി 18 മന്ത്രിമാരെ ഉള്‍പ്പെടുത്താമായിരുന്നിട്ടും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്ക് നേതാക്കളും അണികളും ഒഴുകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.