മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണു: മൂന്നു പേരുടെ നില ഗുരുതരം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണു: മൂന്നു പേരുടെ നില ഗുരുതരം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടില്‍ നേതാജി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കവേ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ടൂര്‍ണമെന്റ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യൂണൈറ്റഡ് എഫ്സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് താത്കാലിക ഗ്യാലറി തകര്‍ന്നുവീണത്. ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാല്‍ ഔട്ടര്‍ ലൈനില്‍ വരെ ആളുകള്‍ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകര്‍ന്ന് വീണത്.

ഫ്‌ലഡ് ലൈറ്റും തകര്‍ന്ന് വീണു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് മത്സരം കാണാനെത്തിയത്. സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.