കൊച്ചി: കേരളത്തിലെ വികസന കുതിപ്പിന് കൂടുതൽ ആവേശം പകരുമെന്ന് അവകാശപ്പെടുന്ന കെ റെയിൽ പദ്ധതിയെ പറ്റിയുള്ള ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെസിവൈഎം സംസ്ഥാന സമിതി. 
സന്തുലിത വികസനത്തിലൂന്നിയ വികസന നയമാണ് ഭരണകർത്താക്കൾ ആവിഷ്കരിക്കേണ്ടതെന്നും കെ റെയിൽ പോലുള്ള വൻകിട പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അതിന്റെ സാധ്യതകൾ ചർച്ചചെയ്തു പൊതു സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് സർക്കാറിന്റെ കടമയാണെന്നും കെസിവൈഎം അഭിപ്രായപ്പെട്ടു.
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ പ്രതിഷേധിക്കാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ടെന്നും, അവരുടെ അവകാശങ്ങളെയും, സമരങ്ങളെയും അക്രമംകൊണ്ട് തോൽപ്പിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണെന്നും കെസിവൈഎം ആരോപിച്ചു. സമരങ്ങളെ അക്രമം കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്ന പോലീസ് നടപടിയെ കെസിവൈഎം സംസ്ഥാന സമിതി അപലപിച്ചു.
സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ   അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ സ്റ്റീഫൻ ചാലക്കര, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ,  ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ്, സ്മിത ആന്റണി, ലിനു വി ഡേവിഡ്, സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ  എന്നിവർ സംസാരിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.