ജമ്മു കാഷ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സാധിച്ചേക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു കാഷ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സാധിച്ചേക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ സൈനികരെ പിന്‍വലിക്കുന്ന കാലം അതിവിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിനൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സാധിച്ചേക്കുമെന്നും അദേഹം പറഞ്ഞു.

മേഖലയിലെ തീവ്രവാദ ശക്തികളെ അടിച്ചമര്‍ത്തുന്നതില്‍ സൈന്യം വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടങ്ങളില്‍ സൈനിക സാന്നിധ്യം ആവശ്യമില്ലെന്ന സാഹചര്യം വന്നേക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ശ്രീനഗറിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തില്‍ സിആര്‍പിഎഫ് 83-ാം റെയ്‌സിങ് ഡേ പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

ജമ്മു കാഷ്മീരിലെ സുരക്ഷയ്ക്ക് സിആര്‍പിഎഫിന് വലിയ പങ്കാണുള്ളത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീര്‍ മേഖലയിലാണ് വിന്യസിച്ചിട്ടുള്ളത്. സിആര്‍പിഎഫിനു പുറമെ ജമ്മു കശ്മീര്‍ പോലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും തീവ്രവാദം അടിച്ചമര്‍ത്താനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയോഗിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.