പാതയോരങ്ങളിലെ കൊടിമരം; വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടും

പാതയോരങ്ങളിലെ കൊടിമരം; വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടും

തിരുവനന്തപുരം: പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടും. സര്‍വക കക്ഷിയോഗത്തിലാണ് ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ തീരുമാനിച്ചത്. പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും.

മാനദണ്ഡം നിശ്ചയിച്ച് പൊതുജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാത്ത വിധത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോടതിയുടെ അനുമതി തേടാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ പാര്‍ട്ടി സമ്മേളന വേളകളില്‍ സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ നിശ്ചിത സമയ പരിധിക്കുളളില്‍ മാറ്റാനും മുഖ്യമന്ത്രി വിളിച്ച സര്‍വകകക്ഷി യോഗത്തില്‍ ധാരണയായി.

കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പലതവണ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഇത് നടപ്പാക്കാതിരുന്നതോടെ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണവും വിമര്‍ശന വിധേയമായിരുന്നു. ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.