മാസിഡോണിയാനിസത്തിനെതിരെ പോരാടിയ വിശുദ്ധ സെറാപ്പിയോണ്‍

മാസിഡോണിയാനിസത്തിനെതിരെ പോരാടിയ വിശുദ്ധ സെറാപ്പിയോണ്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 21

ഗാധമായ പാണ്ഡിത്യവും ബുദ്ധി വൈഭവവും അറിവുമുണ്ടായിരുന്ന ഈജിപ്ത്കാരനായ ഒരു സന്യാസിയായിരുന്നു വിശുദ്ധ സെറാപ്പിയോണ്‍. വിശുദ്ധ അന്തോണീസിന്റെ ശിഷ്യനായിരുന്നു സെറാപ്പിയോണ്‍

ഡയോപോളീസിന് സമീപമുള്ള നൈല്‍ നദീതടത്തിലെ മൂയീസിലെ മെത്രാനായി വിശുദ്ധന്‍ അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം സഭാപരമായ കാര്യങ്ങളില്‍ നേതൃനിരയിലേക്കുയര്‍ന്നു. വിശുദ്ധ ജെറോം 'കുമ്പസാരകന്‍' എന്നാണ് വിശുദ്ധ സെറാപ്പിയോണിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെ പരിശുദ്ധാത്മാവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന മാസിഡോണിയാനിസം എന്ന മതനിന്ദ ഉടലെടുത്തപ്പോള്‍ വിശുദ്ധന്‍ അതിനെതിരെ ശക്തമായി പോരാടി.

ഇതിനെല്ലാമുപരിയായി വിശുദ്ധ സെറാപ്പിയോണിനെ മറ്റ് വിശുദ്ധരില്‍ നിന്നും കൂടുതല്‍ അറിയപ്പെടുന്നവനാക്കിയത് വിശുദ്ധ കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടേയും ഒരു സമാഹാരമായ 'യൂക്കോളോജിയോണ്‍' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്റെ പേരിലാണ്. 1899ലാണ് ഇത് കണ്ടെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. ഈജിപ്തിലെ പുരാതനമായ പൊതു ആരാധന സമ്പ്രദായത്തേക്കുറിച്ചറിയുന്നതിന് ഈ ഗ്രന്ഥം വളരെയേറെ ഉപയോഗപ്രദമാണ്.

'ആത്മീയ അറിവിനാല്‍ അല്ലെങ്കില്‍ ധ്യാനവും പ്രാര്‍ത്ഥനകളും വഴി ശുദ്ധീകരിക്കപ്പെട്ട മനസ്, കാരുണ്യപ്രവര്‍ത്തികള്‍ വഴിയുള്ള ആത്മീയ സഹനങ്ങള്‍, അനുതാപ പ്രവര്‍ത്തികളും നിരന്തരമായ ഉപവാസവും മൂലം വല്ലപ്പോഴുമുള്ള ഭക്ഷണം ഇതൊക്കെയാണ്' വിശുദ്ധ സെറാപ്പിയോണിന്റെ ജീവിതത്തിന് വ്യത്യസ്തതയേകുന്നത്. ഒളിവിലായിരിക്കുമ്പോള്‍ എ.ഡി 365നും 370നും ഇടക്ക് ഈജിപ്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടഞ്ഞത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമാക്കാരായ ഫിലമോണും ദോമ്‌നിനൂസും

2. കൊണ്ടാറ്റിലെ വിവിശുദ്ധ റൊമാനൂസിന്റെ സഹോദരനായ ലുപ്പിസിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26