ചെന്നൈ: ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് ഇസ്ലാമിക മത മൗലികവാദികള്‍ അറസ്റ്റില്‍. തമിഴ്‌നാട് തൗഹീത് ജമാഅത്ത് പ്രവര്‍ത്തരാണ് പിടിയിലായത്. മധുരയിലെ യോഗത്തില്‍ തമിഴ്നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്‌മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വിധി പ്രസ്താവിച്ച ജഡ്ജി ജാര്‍ഖണ്ഡില്‍ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റഹ്‌മത്തുള്ളയുടെ പ്രസംഗം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ കര്‍ണാടകയില്‍ വലിയ തോതില്‍ പ്രതിഷേധത്തിന് കോപ്പു കൂട്ടുന്നുണ്ട്.
അതേസമയം, ഹിജാബ് വിലക്ക് ഹര്‍ജികളില്‍ വിധി പറഞ്ഞ ഹൈക്കോടതി വിശാല ബെഞ്ച് ജഡ്ജിമാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ.് ദീക്ഷിത്, ജയബുന്നീസ മൊഹിയുദ്ദീന്‍ ഖാസി എന്നിവര്‍ക്കാണ് വധഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.