സ്യൂട്ട്കേസുകളില്‍ നിറച്ച കോടികളുമായി നാടു വിടുന്നതിനിടെ ഉക്രെയ്ന്‍ മുന്‍ എംപിയുടെ ഭാര്യ പിടിയില്‍

സ്യൂട്ട്കേസുകളില്‍ നിറച്ച കോടികളുമായി നാടു വിടുന്നതിനിടെ ഉക്രെയ്ന്‍ മുന്‍ എംപിയുടെ ഭാര്യ പിടിയില്‍

കീവ്: നാടുവിടാനുള്ള ശ്രമത്തിനിടെ ഉക്രെയ്‌നിലെ മുന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ഭാര്യ പിടിയില്‍. 2.80 കോടി രൂപ മൂല്യം വരുന്ന ഡോളറും 13 ലക്ഷം മൂല്യം വരുന്ന യൂറോയും ഇവരില്‍ നിന്ന് കണ്ടെത്തി. മുന്‍ എംപി കോട്വിറ്റ്സ്‌കിയുടെ ഭാര്യയെയാണ് അതിര്‍ത്തിയില്‍ ഹംഗറിയുടെ സുരക്ഷാ സേന പിടികൂടി തടഞ്ഞു വച്ചത്. സ്യൂട്കേസുകളില്‍ നിറച്ച നിലയിലായിരുന്നു പണം.

റഷ്യ ആക്രമണം തുടരുന്ന ഉക്രെയ്‌നില്‍ നിന്ന് സാക്കര്‍പാട്യ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ബെലാറൂസ് മാധ്യമമായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 24 മുതലാണ് റഷ്യ ഉക്രെയ്ന്‍ അധിനിവേശം തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്.

പത്ത് ലക്ഷം പേരെയാണ് ഇതുവരെ ഉക്രെയ്‌നില്‍ മാറ്റി പാര്‍പ്പിച്ചത്. 35 ലക്ഷത്തോളം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സാധാരണക്കാരും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും തിരിച്ചടിയില്‍ 14,7000 റഷ്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയെന്നുമാണ് ഉക്രെയ്ന്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.