കെ റെയിൽ; സെക്രട്ടേറിയറ്റിൽ പ്രതീകാത്മക കുറ്റികൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കെ റെയിൽ; സെക്രട്ടേറിയറ്റിൽ പ്രതീകാത്മക കുറ്റികൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: കെ റെയിൽ പ്രതീകാത്മക കുറ്റികളുമായി പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്. സമരത്തെ പൊലീസ് തടഞ്ഞു . ഷാഫി പറമ്പിൽ എംഎൽഎയാണ് സമരം ഉദഘാടനം ചെയ്‌തത്‌.

മുൻ എംഎൽഎ കെ എസ് ശബരിനാഥൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തു. സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക കെ റെയിൽ കുറ്റികൾ സ്ഥാപിച്ചു. 'വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന്' ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

ജനങ്ങളെ തീവ്രവാദികളാക്കണ്ട, വരും ദിവസങ്ങളിൽ ഈ സമരത്തെ അടിച്ചമർത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് ചെറുത്തിരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.

'ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടേറിയറ്റിന് അകത്ത് കൊണ്ടുപോയി നടും. ഇപ്പോൾ പൊലീസും സർക്കാരും എന്താണോ ചെയ്‌തത്‌ അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്പിൽ ഏകപക്ഷീയമായി കുറ്റി വയ്ക്കാൻ ചെല്ലുമ്പോൾ ആ ജനങ്ങൾ പ്രതിരോധിക്കുന്നു. അത് തന്നെയാണ് പൊലീസും സർക്കാരും ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലും ചെയ്‌തതെന്ന്' ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.