കൊച്ചി: പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 956 രൂപയാണ് പുതിയ വില. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയും കൂട്ടി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്‍പാണ് രാജ്യത്ത് എണ്ണ വിലയില്‍ വര്‍ധനവ് ഉണ്ടായത്. പിന്നീട് ഉക്രെയിന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല.
യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നല്‍കുന്ന റഷ്യയ്ക്ക് അമേരിക്കയും ബ്രിട്ടണും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം കൊണ്ടു വന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.