വത്തിക്കാന്‍ സിറ്റി: ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.മധ്യപൂര്‍വേഷ്യന്‍ രാജ്യം നേരിടുന്ന ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി സഭാ കാര്യാലയത്തിന്റെ പ്രസ് ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
വത്തിക്കാനും ലെബനനും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നടത്തിയ കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടു. അഭയാര്‍ഥികളുടെ വിഷയത്തിലുള്‍പ്പെടെ ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് പ്രസ് ഓഫീസ് പറഞ്ഞു. രാജ്യാന്തര സമൂഹത്തിന്റെ സഹായം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ എന്നിവ രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സഹായകമാകുമെന്ന പ്രതീക്ഷ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രസിഡന്റ് പങ്കുവച്ചു.
2020 ഓഗസ്റ്റ് 4-ന് ഉണ്ടായ ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ 'വിനാശകരമായ അനന്തരഫലങ്ങള്‍' ഇരുവരും വിലയിരുത്തി.പ്രത്യേകിച്ചും 'ഇരകളുടെ കുടുംബങ്ങള്‍ പ്രകടിപ്പിക്കുന്ന നീതിക്കും സത്യത്തിനുമുള്ള ആവശ്യം' മാര്‍പ്പാപ്പ പ്രത്യേകമായി പരാമര്‍ശിച്ചു.സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, രാജ്യാന്തര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായും പ്രസിഡന്റ് ഔണ്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.