കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില വര്‍ധിപ്പിച്ചതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. കെഎസ്ആര്‍ടിസിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി അടക്കമുള്ള വന്‍കിടക്കാര്‍ക്കുള്ള എണ്ണവിലയില്‍ ഒറ്റയടിക്ക് 27 രൂപയാണ് കൂട്ടിയത്. എണ്ണ കമ്പനികളുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
വിലവിവരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ ഓയില്‍ കമ്പനികളോട് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് കോടതി തയാറായില്ല. വില വര്‍ധന നടപടി സ്റ്റേ ചെയ്യണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യവും കോടതി നിരസിച്ചു. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.
വിപണി വിലക്കെങ്കിലും കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭ്യമാക്കണം. കെഎസ്ആര്‍ടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനം. നടപടി വിവേചനപരവും ഭരണഘടനയുടെ ലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നാലു ലക്ഷം ലിറ്റര്‍ ഡിസലാണ് കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം വേണ്ടത്. വില വര്‍ധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.