'പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല'; കല്ല് തീര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരും: കോടിയേരി ബാലകൃഷ്ണന്‍

'പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല'; കല്ല് തീര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരും: കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ സര്‍വേ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കല്ല് പിഴുതെറിയല്‍ സമരത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നം പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ശേഷമെ ഭൂമി ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമര രംഗത്ത് ഇറക്കുകയാണെന്നും കോടിയേരി പറഞ്ഞു. സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടല്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കൂ. കേന്ദ്രം അനുവദിച്ച കാര്യങ്ങള്‍ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും കോടിയേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.