ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍സിയുമായ വിക്രമാദിത്യ സിംഗ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ജമ്മു കാഷ്മീരുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്.
കാഷ്മീരിലെ ജനങ്ങളുടെ വികാരവും അഭിലാഷവും മനസിലാക്കുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാജ് ഹരി സിംഗിന്റെ കൊച്ചുമകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ ഡോ. കരണ്‍ സിംഗിന്റെ മകനുമാണ് വിക്രമാദിത്യ സിംഗ്.
2018 ലാണ് വിക്യമാദിത്യ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി പല വിഷയങ്ങളിലും തന്നെ പിന്തുണച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നേതൃത്വം തയാറാകുന്നില്ലെങ്കില്‍ പാര്‍ട്ടി ഉടന്‍ അപ്രത്യക്ഷമാകുമെന്നും വിക്രമാദിത്യ സിംഗ് മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.