ഉക്രെയ്‌നില്‍ നിന്ന് 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ട് പോയി; ഗുരുതര ആരോപണവുമായി അമേരിക്കന്‍ എംബസി

ഉക്രെയ്‌നില്‍ നിന്ന് 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ട് പോയി; ഗുരുതര ആരോപണവുമായി അമേരിക്കന്‍ എംബസി


കീവ്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ എംബസി. ഉക്രെയ്‌നില്‍ നിന്ന് 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യു.എസ് എംബസി ആരോപിച്ചു.

റഷ്യയുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്സ് മേഖലകളില്‍ നിന്നാണ് ഉക്രേനിയന്‍ കുട്ടികളെ നിയമവിരുദ്ധമായി നീക്കം ചെയ്ത് റഷ്യയിലേക്ക് കൊണ്ടുപോയതെന്ന് ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു.

റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യന്‍ സൈന്യം ലിവോബെറെഷ്നി ജില്ലയിലെ സ്പോര്‍ട്സ് ക്ലബ് കെട്ടിടത്തില്‍ നിന്നും ആളുകളെ അനധികൃതമായി പിടിച്ചു കൊണ്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.