നോല്‍ റീചാർജ്ജ് ഇനി പെട്രോള്‍ പമ്പുകളിലും സൂം സ്റ്റോറുകളിലും സാധ്യം

നോല്‍ റീചാർജ്ജ് ഇനി പെട്രോള്‍ പമ്പുകളിലും സൂം സ്റ്റോറുകളിലും സാധ്യം

ദുബായ്: എമിറേറ്റിലെ വിവിധ പെട്രോള്‍ പമ്പുകളിലും സൂം സ്റ്റോറുകളിലും സ്റ്റാന്‍ഡലോണ്‍ സ്റ്റോറുകളിലും നോല്‍ റീചാർജ്ജിന് സൗകര്യമൊരുങ്ങുന്നു. എമിറേറ്റിലെ 50 ഓളം എനോക്- എപ്കോ പെട്രോള്‍ പമ്പുകളില്‍ ഇതിനായുളള സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ടുളള കരാറില്‍ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി ഓട്ടോമേറ്റഡ് കളക്ഷന്‍ സിസ്റ്റംസ് ഡയറക്ടർ അമാനി അലംഹെരിയും ഇനോക് മാനേജിംഗ് ഡയറക്ടർ സയീദ് അല്‍ ഖുഫൈദിയും ഒപ്പുവച്ചു. 

എക്സ്പോ 2020 യിലെ ഇനോക് പവലിയനില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ആർടിഎ യെ പിന്തുണയ്ക്കാന്‍ ഇനോക് എപ്പോഴും സന്നദ്ധമാണെന്ന് സയീദ് അല്‍ ഖുഫൈദി പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലും ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളിലും ആർടിഎ വെബ് സൈറ്റുകളിലൂടെയും നല്‍കുന്ന നോല്‍ ടോപ് അപ് സൗകര്യം സൂം, ഇനോക്, എപ്കോയിലേക്കുകൂടിയെത്തുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് അമാനി അലംഹെരിയും പറഞ്ഞു.

പൊതുഗതാഗതയാത്രയ്ക്ക് മാത്രമല്ല വിവിധ ഔട്ട്ലെറ്റുകളിലും പൊതുപാർക്കുകളിലും എത്തിഹാദ് മ്യൂസിയമുള്‍പ്പടെയുളളവയിലും പ്രവേശിക്കാന്‍ നോല്‍ കാർഡ് ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.